HOME
DETAILS

പുതിയ മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും ഉണ്ടാകില്ല

  
backup
June 26 2019 | 18:06 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ തെരഞ്ഞെടുപ്പില്‍ പുതിയ പഞ്ചായത്തുകള്‍ ഉണ്ടാകുമെങ്കിലും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും പുതുതായി രൂപീകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
പുതിയ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപീകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ അധ്യക്ഷനും പഞ്ചായത്ത് ഡയരക്ടര്‍ കണ്‍വീനറും നഗരകാര്യ ഡയരക്ടര്‍, ചീഫ് ടൗണ്‍ പ്ലാനര്‍, കില ഡയരക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.2015ല്‍ പുനഃസംഘടിപ്പിച്ച മുനിസിപ്പാലിറ്റികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും പശ്ചാത്തല സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിലും ജീവനക്കാരെ നിയമിക്കുന്നതിലും കാലതാമസമുണ്ടായി.


പശ്ചാത്തല സൗകര്യങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല. ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായി ഉയര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികബാധ്യത ഏറ്റെടുക്കാനുള്ള ശേഷി ആ സ്ഥാപനങ്ങള്‍ക്കില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളോ മുനിസിപ്പാലിറ്റികളെ കോര്‍പ്പറേഷനുകളോ ആക്കേണ്ടതില്ലെന്നാണ് സമിതിയുടെ ശുപാര്‍ശയിലുള്ളത്.
അതേസമയം, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കണമെന്ന സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിഭജിക്കേണ്ട ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ തയാറാക്കുകയാണ്. ജനസംഖ്യക്ക് പുറമെ ഭൂവിസ്തൃതി, വരുമാനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പ്രാദേശിക വികസന വിഷയങ്ങള്‍, വികസനത്തിലെ അസന്തുലിതാവസ്ഥ, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവ പരിഗണിച്ച് പഞ്ചായത്തുകള്‍ രൂപീകരിക്കാമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഈ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തി ഇടതിന് മേല്‍ക്കോയ്മയുള്ള തരത്തില്‍ പഞ്ചായത്ത് വിഭജനം നടത്തുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളും രൂപീകരിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം കുറഞ്ഞത് നാലായിരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago