നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവ്: പ്രതിസന്ധി രൂക്ഷമാക്കി
തിരുവനന്തപുരം: നിര്‍മ്മാണ മേഖലയിലെ വസ്തുക്കളുടെ ലഭ്യതക്കുറവും, വിലവര്‍ധനയും വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. സി. കൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മണല്‍വാരല്‍, ക്വാറി, ഇഷ്ടികക്കളങ്ങള്‍ എന്നിവയെല്ലാം നിശ്ചലാവസ്ഥയിലാണ്. സംസ്ഥാനത്ത് 3,000ത്തോളം ക്വാറികള്‍ പൂട്ടിക്കിടക്കുന്നു. ഇഷ്ടിക നിര്‍മാണത്തിനായി മണ്ണെടുക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരമാണുന്നുണ്ട്. ഇതിനാല്‍ ഇഷ്ടിക നിര്‍മാണവും നടക്കുന്നില്ല. ഈ മേഖലയിലെ തൊഴിലാളികള്‍ ദുരിതത്തിലാണ്.
അഞ്ച് ഏക്കറിനു മുകളിലുള്ള ഭൂമികളില്‍ ഖനനാനുമതി നല്‍കുന്നത് സംസ്ഥാന തലത്തില്‍ നിയോഗിച്ചിട്ടുള്ള കമ്മിറ്റിയാണ്. അഞ്ച് ഏക്കറിനു താഴെ ഭൂമിയിലെ ഖനനാനുമതി നല്‍കുന്നത് കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമാണ്. അനുമതി തേടി നല്‍കുന്ന അപേക്ഷയിന്‍മേല്‍ 60 ദിവസത്തിനുള്ളില്‍ നടപടി എടുക്കണമെന്നാണ് നിയമം. സമയപരിധിക്കുള്ളില്‍ നടപടി ആയില്ലെങ്കില്‍ അപേക്ഷ നല്‍കിയവര്‍ക്ക് സ്വാഭാവികമായും അനുമതി ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം വര്‍ധിച്ചതോടെ കോടതിയുടെ ഇടപെലുണ്ടായിട്ടുണ്ട്. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."