HOME
DETAILS
MAL
മന്തുരോഗികള്ക്കു പെന്ഷന്: പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി
backup
May 20 2017 | 00:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മന്തുരോഗികള്‍ക്ക് പെന്ഷന് നല്കുന്ന കാര്യത്തെ കുറിച്ച് പഠനം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു.
യു. പ്രതിഭ ഹരിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ മന്തുരോഗികള്‍ക്ക് പെന്ഷന് നല്‍കുന്നില്ല. 2020 ഓടെ സംസ്ഥാനത്തു നിന്നും മന്തുരോഗത്തെ പൂര്‍ണമായി തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പു ചെയ്യുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ രോഗങ്ങളെ കണ്ടെത്താനും ചികിത്സിക്കാനുമായി 18 വിദഗ്ധ സംഘള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാമത്തേതാണ് മന്തുരോഗം. എല്ലാ താലൂക്ക്, സി.എച്ച്.സികളിലും മന്തുരോഗ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."