സെമി സാധ്യത നിലനിര്‍ത്തി പാകിസ്താന്‍
ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍ ലോകകപ്പ് സെമി സാധ്യത നിലനിര്‍ത്തി. ബാബര്‍ അസമിന്റെ 101*(127) മികച്ച ബാറ്റിങ്ങും 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിയുടെയും മികവിലാണ് പാകിസ്താന്റെ ജയം.
237 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ അഞ്ച് ബോള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. കിവീസ് നിരയില്‍ ജെയിംസ് നീഷം (97*) കോളിന്‍ ഡി ഗ്രാന്‍ഡോം(64) എന്നിവര്‍ അര്‍ധശതകം നേടി. പാകിസ്താന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങാണ് ന്യൂസിലന്‍ഡിനെ കൂടുതല്‍ റണ്‍സ് നേടുന്നതില്‍നിന്ന് തടഞ്ഞത്.
112 പന്തില്‍ അഞ്ചു ബൗ@ണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് നീഷം ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോററായത്. ഗ്രാന്‍ഡോം 71 പന്തില്‍ ആറു ബൗ@ണ്ടറികളും ഒരു സിക്‌സറും ക@െണ്ടത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 85 റണ്‍സെന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച നീഷമും ഗ്രാന്‍ഡോമും ചേര്‍ന്ന് പാക് ആക്രമണത്തെ നേരിടുകയായിരുന്നു. 132 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."