നിയമവുമായി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍
ഭോപ്പാല്‍: കോടതിയും പൊലിസും തള്ളിക്കളഞ്ഞ 'ലൗ ജിഹാദി'നെതിരേ മധ്യപ്രദേശ് സര്‍ക്കാരും നിയമം കൊണ്ടുവരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ ലൗജിഹാദിനെതിരേ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മധ്യപ്രദേശും ആ വഴി നീങ്ങുന്നത്.
'ലൗജിഹാദ്' നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ ശിക്ഷലഭിക്കുന്ന വിധത്തില്‍ നിയമം കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. മുഖ്യപ്രതിക്ക് പുറമെ മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരെയും പ്രതിയാക്കും.
വിവാഹാവശ്യത്തിനുള്ള മതംമാറ്റത്തിന് ഒരു മാസം മുന്‍പ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും നിയമത്തിലുണ്ടാവും.
നിയമം വരുന്നതോടെ, ഇതരമതവിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്യുന്ന മുസ്‌ലിം യുവാക്കളുടെ നടപടികള്‍ ലൗജിഹാദായി വ്യാഖ്യാനിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."