HOME
DETAILS

പത്തു മാസത്തിനിടെ അരലക്ഷം അബ്കാരി കേസുകള്‍: ഋഷിരാജ് സിങ്

  
backup
May 20 2017 | 00:05 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b0%e0%b4%b2%e0%b4%95%e0%b5%8d


മലപ്പുറം: പത്തു മാസത്തിനിടെ അരലക്ഷം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംങ്. 2016 ജൂണ്‍മുതല്‍ 2017 ഏപ്രില്‍വരെയുള്ള 10 മാസത്തെ കണക്കാണിത്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗത്തിന്റെ കാര്യത്തിലും കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. മദ്യ നിരോധനത്തിനു ശേഷം കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് ഒഴുകുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് അനിയന്ത്രിതമായി സ്പിരിറ്റ് ഒഴുകുന്നത്.
എക്‌സൈസ് വകുപ്പ് 1,37,000 റെയ്ഡുകള്‍ നടത്തിയതില്‍ 23,490 പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തു. കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ കടത്തിയതിന്റെ പേരില്‍ 3,090 കേസുകളിലായി 4,332 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 300 ടണ്‍ പാന്‍മസാലയാണ് ഈ കാലയളവില്‍ പിടികൂടി നശിപ്പിച്ചത്. 11.5 കോടി രൂപ പിഴ ഈടാക്കി. കാന്‍സര്‍ രോഗത്തിന് അടക്കമുള്ള മരുന്നുകള്‍ ഇന്ന് ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗം വര്‍ധിക്കുകയാണ് ഇതിനെതിരേ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്ററുകള്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. നെടുങ്ങോലം(കൊല്ലം), ചാലക്കുടി(തൃശ്ശൂര്‍), പയ്യന്നൂര്‍(കണ്ണൂര്‍), പാല (കോട്ടയം), കല്‍പ്പറ്റ (വയനാട് ), റാന്നി (പത്തനംതിട്ട), അഗളി (പാലക്കാട് ), നെയ്യാറ്റിന്‍കര (തിരുവനന്തപുരം), മാവേലിക്കര (ആലപ്പുഴ) എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുക.
ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം അടക്കമുള്ള ചെലവുകള്‍ വഹിക്കുന്നത് എക്‌സൈസ് വകുപ്പായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago