HOME
DETAILS

ജലസ്രോതസുകളിലെ മണ്ണൊലിപ്പ് തടയാന്‍ കയര്‍ ഭൂവസ്ത്രം

  
backup
May 20 2017 | 00:05 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8a%e0%b4%b2%e0%b4%bf


കൊണ്ടോട്ടി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഏറ്റെടുക്കുന്ന ജലസ്രോതസുകളുടെ സംരക്ഷണത്തിന് പരിസ്ഥിതി സൗഹൃദ കയര്‍ ഭൂവസ്ത്രം(ചകിരി കൊണ്ട് നീളത്തില്‍ നിര്‍മിക്കുന്ന വിരി) ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. തൊഴിലുറപ്പ് വഴി നവീകരിക്കുന്ന കുളങ്ങള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയുടെ വശങ്ങളില്‍ മണ്ണിടിഞ്ഞ് പോവാതെ ബലപ്പെടുത്തി സംരക്ഷിക്കാനായാണ് ഇവ ഉപയോഗിക്കുക. വന നശീകരണം മൂലം തരിശായ കുന്നിന്‍ചെരുവുകളില്‍ സസ്യാവരണം പുനസൃഷ്ടിക്കല്‍, ഗ്രാമീണ റോഡുകളുടെ നിര്‍മാണം എന്നിവക്കും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ചെങ്കുത്തായ സ്ഥലങ്ങളില്‍ കയര്‍ മാറ്റ് വിരിച്ച് ഉറപ്പിച്ച് ഇതിനടിയില്‍ ചെറിയ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ച് മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുകയാണ് ലക്ഷ്യം.
ജലസ്രോതസുകളുടെ വശങ്ങള്‍ മണല്‍, സിമന്റ്, പാറ തുടങ്ങിയവ ഉപയോഗിച്ച് കെട്ടുമ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ധമാവില്ലെന്ന് കണ്ടെത്തിയതിനാലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭൂമിയുടെ ചരിവ്, നീരൊഴുക്കിന്റെ സ്വഭാവം, മണ്ണിന്റെ ഘടന തുടങ്ങിയവ പരിഗണിച്ച് മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുളള ഇടങ്ങളില്‍ മാത്രം കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ പാടുളളൂ. കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് പ്രത്യേക അനുമതി തൊഴിലുറപ്പ് തൊഴിലാളികള്‍ വാങ്ങണം. ഇതിനുളള എസ്റ്റിമേറ്റ്, സാങ്കേതികാനുമതി, നിര്‍വഹണം തുടങ്ങിയവയ്ക്ക് നടപടിക്രമം പാലിക്കണം. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനും തുടര്‍ പരിപാലനത്തിനും ആവശ്യമായ സാങ്കേതിക സഹായം കയര്‍ വകുപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. മാറ്റ് വിരിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയാവണം ഒരുക്കേണ്ടത്. ഗ്രാമ പഞ്ചായത്ത് തലത്തിലുളള എന്‍ജിനീയര്‍മാര്‍ക്കും ഇതിനുളള പരിജ്ഞാനം കയര്‍ ബോര്‍ഡ് നല്‍കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  a day ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  a day ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  a day ago