തീരനൈപുണ്യ ഫിനിഷിങ് സ്കൂള്‍ ഉദ്ഘാടനം ചെയ്തു
പരപ്പനങ്ങാടി: കേരള ഫിഷറീസ് വകുപ്പ് സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍) ഏജന്‍സി മുഖേനെ ജില്ലാ തീരമൈത്രി പദ്ധതി പ്രകാരം ആരംഭിക്കുന്ന തീര നൈപുണ്യ ഫിനിഷിങ് സ്കൂള്‍ എന്ന ഉപപദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് എച്ച് ഹനീഫ നിര്‍വഹിച്ചു. കൗണ്‍സിലര്‍ പി.പി ഉമ്മുക്കുല്‍സു അധ്യക്ഷയായി. മത്സ്യതൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്ഥവിദ്യരായ പ്ലസ്ടു പാസായ വനിതകള്‍ക്ക് വേണ്ടിയാണ് പദ്ധതി സംഘടിപ്പിച്ചത്.
പരപ്പനങ്ങാടി നഗരസഭയിലെയും പുറത്തൂര്‍ ,നിറമരതൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളിലെയും വനിതകളാണ് പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ പരിശീലന പരിപാടി ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ നടക്കും. ഒരുമാസം നീണ്ടു നില്ക്കുന്ന ക്ലാസ് റൂം ട്രൈനിങും ഓണ്‍ ജോബ് ട്രൈനിങും അടങ്ങുന്ന കോഴ്സാണ് നല്‍കുകയെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. തീര മൈത്രി കോര്‍ഡിനേറ്റര്‍ കെ.പി നൂഫിഷാന്, ടി.ബിനിബോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."