ഗിന്നസ് റെക്കാര്‍ഡിനായി ഭീമന് സൈക്കിളുമായി കോസ്മോസ്
തിരുവനന്തപുരം: ഗിന്നസ് സൈക്കിള്‍ റൈഡിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ സൈക്കിളുമായി കോസ്മോസ് സ്പോര്‍ട്സ്. 22ന് വൈകിട്ട് മൂന്നിന് റൈഡിന്റെ ഉദ്ഘാടനം നടക്കും. ഒന്‍പത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ ഉയരവും 3.5 മീറ്റര്‍ ചക്ര വ്യാസവും 250 കിലോ ഭാരവുമുള്ള സൈക്കിളുമായാണ് കോസ്മോസ് ഗിന്നസ് റെക്കോര്‍ഡ് കുറിക്കാന്‍ ഒരുങ്ങുന്നത്. ഏഴു ദിവസവും 11 മണിക്കൂറും എടുത്താണ് സൈക്കിളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ കാലത്ത് ആരോഗ്യകരമായ ജീവിതത്തിനും മാലിന്യമുക്തമായ പരിസ്ഥിതിക്കും വേണ്ടി സൈക്കിളിനെ ജനപ്രിയമാക്കുക എന്നതാണ് കോസ്മോസ് സ്പോര്‍ട്സ് ഭീമന് സൈക്കിള്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് എ.കെ നിഷാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് ആണ് കോസ്മോസിനായി ഭീമന് സൈക്കിള്‍ നിര്‍മിച്ചത്. 2016ല്‍ ലോകത്തെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ റാക്കറ്റ് നിര്‍മിച്ച് കോസ്മോസ് സ്പോര്‍ട്സും ദിലീഫും ഗിന്നസില്‍ ഇടംനേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."