HOME
DETAILS
MAL
അരവിന്ദ്കുമാര്‍ ഐ.ബി മേധാവിയാകും
backup
June 26 2019 | 18:06 PM
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍മാരായ അരവിന്ദ് കുമാറിനെ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ)ഡയരക്ടറായും സാമന്ത് ഗോയലിനെ റോ മേധാവിയായും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
അസം-മേഘാലയ കേഡറില്‍ നിന്നുള്ള 1984 ഐ.പി.എസ് ബാച്ച് ഓഫിസറായ അരവിന്ദ് കുമാറിനെ രാജിവ് ജെയിനിന് പകരക്കാരനായാണ് ഐ.ബിയുടെ തലപ്പത്ത് നിയോഗിക്കുന്നത്. 1984 ബാച്ച് ഐ.പി.എസ് ഓഫിസറാണ് റോ തലവനായി നിയമിതനായ സാമന്ത് ഗോയല്‍. പഞ്ചാബ് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്. ഈ മാസം 29ന് അനില്‍ ദാസ്മന വിരമിക്കുന്ന ഒഴിവിലാണ് ഗോയല്‍ റോ മേധാവിയാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."