ഇടതു യൂനിയനുകള്‍ക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടു: പി. ഉബൈദുല്ല
ആലപ്പുഴ: ചര്‍ച്ചക്ക് പോലും തയാറാവാതെ ഇടത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണെന്നും സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് വെള്ളപൂശുന്ന ജോലിയാണ് ഇടത് സര്‍വിസ് സംഘടനകള്‍ സ്വീകരിക്കുന്നതെന്നും പി. ഉബൈദുല്ല എം.എല്‍.എ ആരോപിച്ചു. എസ്.ഇ.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തലമുറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യായമായ സ്ഥലംമാറ്റങ്ങള്‍, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി, ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക തുടങ്ങിയ കാര്യങ്ങളിലെല്ലാം ജീവനക്കാര്‍ എതിരായ നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജീവനക്കാരെ ഭരണാധികാരികള്‍ അടച്ചാക്ഷേപിക്കുമ്പോള്‍പോലും പ്രതികരിക്കാന്‍ ഇടത് യൂനിയനുകള്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം റഷീദ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എ.എം നസീര്‍, എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍, ട്രഷറര്‍ സിബി മുഹമ്മദ്, ആസാദ് വണ്ടൂര്‍, കെ.എസ് ഹലീല്‍ റഹ്മാന്‍, അബ്ദുല്‍ സലാം ലബ്ബ, എം. മുഹമ്മദ് മുസ്തഫ, അഡ്വ. എ.എ റസാഖ്, ബാബു ഷെരീഫ്, ബി.എ ഗഫൂര്‍, ബീരു പി. മുഹമ്മദ്, അബ്ദുല്‍ സലാം ഹാജി, സൈഫുദ്ദീന്‍ മുസ്‌ലിയാര്‍, എം.എ ഹക്കീം, സലാം കരുവാറ്റ, ഷെയ്ഖ് ബിജു,എ. സജീവ്, എന്‍.കെ അഹമ്മദ്, അഷ്‌റഫ് കാരന്തൂര്‍, നൗഷാദ് കാക്കനാട്, യു. കെ ഓമാനൂര്‍, അക്ബറലി പാലക്കാട് സംസാരിച്ചു. കെ. അബ്ദുല്‍ ബഷീര്‍ സ്വാഗതവും റാഫി പോത്തന്‍കോട് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് ആലപ്പുഴ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."