HOME
DETAILS

ആള്‍ക്കൂട്ടക്കൊല വേദനിപ്പിച്ചു; ജാര്‍ഖണ്ഡിനെ കുറ്റക്കാരാക്കരുതെന്ന് മോദി

  
backup
June 26 2019 | 18:06 PM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%bf%e0%b4%aa

 

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ മുസ്‌ലിം യുവാവിനെ ജയ്ശ്രീരാം വിളിപ്പിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം തന്നെ വേദനിപ്പിച്ചുവെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മോദി പറഞ്ഞു. അതിന്റെ പേരില്‍ ജാര്‍ഖണ്ഡിനെ ആകമാനം കുറ്റക്കാരാക്കുന്നത് ശരിയല്ല. ജാര്‍ഖണ്ഡിലെ മാത്രമല്ല ബംഗാളിലെയും കേരളത്തിലെയും അക്രമങ്ങളെയും ഒരുപോലെ കാണുകയും ഒരേ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയും വേണം- രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍ മേല്‍ നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മോദി.


ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ടക്കൊലകളുടെ കേന്ദ്രം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. അത് ഒരു സംസ്ഥാനത്തെ അപമാനിക്കലാണ്. ആര്‍ക്കും ജാര്‍ഖണ്ഡിനെ അപമാനിക്കാനുള്ള അവകാശമില്ല. ബിഹാറില്‍ 130 കുട്ടികള്‍ മരിച്ച സംഭവം നാണക്കേടും പരാജയവുമാണെന്ന് മോദി പറഞ്ഞു. ആധുനിക കാലത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് വേദനിപ്പിക്കുന്നതും നമുക്കെല്ലാം നാണക്കേടുണ്ടാക്കുന്നതുമാണ്. എഴുപത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പരാജയത്തെ നമ്മള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം. മോദി പറഞ്ഞു. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ രാജ്യം പരാജയപ്പെട്ടുവെന്ന പരാമര്‍ശത്തെയും മോദി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ രാജ്യം പരാജയപ്പെട്ടുവെന്ന് അര്‍ഥമില്ല. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ പരാജയപ്പെട്ടോ. എന്തു തരത്തിലുള്ള വാദമാണിത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത 17 സംസ്ഥാനങ്ങളുണ്ട്. കോണ്‍ഗ്രസ് തോറ്റാല്‍ ജനാധിപത്യം തോറ്റുവെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കലാണ്. സുസ്ഥിരത ആഗ്രഹിക്കുന്ന ജനമാണ് തങ്ങള്‍ക്ക് ഇത്രയും ഭൂരിപക്ഷം തന്നത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കലാണ് പ്രധാനം.
കോണ്‍ഗ്രസിന് തങ്ങളുടെ വിജയം ദഹിച്ചിട്ടില്ല. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കത്തെ എതിര്‍ക്കുന്നതിലും അതുതന്നെയാണുള്ളത്. കോണ്‍ഗ്രസ് വോട്ടിങ് മെഷീന്‍ ക്രമക്കേട് കാട്ടിയെന്നാരോപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ പുരോഗമന ആശയങ്ങള്‍ക്കും അവര്‍ എതിരാണ്. സാങ്കേതിക വിദ്യകളോടെല്ലാം അവര്‍ക്ക് പ്രശ്‌നമാണ്. ആധാറിനോടും ജി.എസ്.ടിയോടും ഭീംആപ്പിനോടും എല്ലാം എതിര്‍പ്പാണ്-മോദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago