വാക്‌പോരുമായി വീണ്ടും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത ഭിന്നത കെട്ടടങ്ങുന്നതിന് മുന്‍പ് സ്ഥിരം സമിതിയധ്യക്ഷന്റെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസുമായി വാക്‌പോര്. സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയ കേരളാ കോണ്‍ഗ്രസ് (എം) നടപടിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തുവന്നത്.
തികഞ്ഞ രാഷ്ട്രീയവഞ്ചനയാണ് കേരളാ കോണ്‍ഗ്രസ് കാട്ടിയതെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. കെ.എം മാണിയുടെ കപടമുഖം വ്യക്തമാകുകയാണ്. മാണിയോടും ജോസ്.കെ മാണിയോടും മാത്രമാണു ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനു വിരോധം.
പ്രാദേശിക ധാരണകള്‍ തുടരുന്നതില്‍ അപാകതയില്ല. മാണി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു ജനങ്ങളോടു തുറന്നുപറയണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. എന്നാല്‍, ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് മത്സരിച്ചത് ഏറ്റവും വലിയ വഞ്ചനയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേരളാ കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."