താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റില്‍ ഭവന നിര്‍മാണത്തിനു പരിഗണന
താനൂര്‍: താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് െേവെസ് പ്രസിഡന്റ് ഖൈറുന്നിസ അവതരിപ്പിച്ചു. ബ്ലോക്ക പഞ്ചായത്തിന്റെ ആറാമത്തെ ബജറ്റാണിത്. 12 .8 കോടി രൂപയാണു വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തിയത്.
ഭവന നിര്‍മാണത്തിനാണു മുന്തിയ പരിഗണന. ഭവന നിര്‍മാണത്തിനു 3,29 കോടി രൂപയാണു വകയിരുത്തിയത്. വളവന്നൂര്‍ സി.എച്ച്. സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നവീകരിക്കുന്നതിനു 47,16,360 രൂപയും വനിതാ ക്ഷേമത്തിനു 29,26,600 രൂപയും നുവദിച്ചു.
വയോജന സൗഹൃദ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃദ്ധര്‍ക്കു വീടു നിര്‍മിക്കുക, പാലിയേറ്റീവ് കെയര്‍ നല്‍കുക, ബഡ്‌സ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയവയ്ക്കു 29. 26 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണു ഇതു നടപ്പാക്കുക. ബ്ലോക്കിന്റെ കീഴിലുള്ള ഏഴു ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കേണ്ട ചെറുകിട പദ്ധതികള്‍ക്കു ആറു ലക്ഷം രൂപ. മാലിന്യ പരിപാലനത്തിനു 34.56 ലക്ഷം രൂപ. മണ്ണ്, ജല സംരക്ഷണത്തിനു 2.4 കോടി രൂപ. റോഡുകളുടെ പുനരുദ്ധാരണത്തിനു 20 ലക്ഷം രൂപ. കുടി വെള്ളത്തിനു 13 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
പട്ടിക ജാതി വികസന പദ്ധതിയില്‍ സ്ത്രീകള്‍ക്കു ഷീ ടാക്‌സി, യുവാക്കള്‍ക്കു ഓട്ടോറിക്ഷ, ഉന്നത പഠനത്തിനു സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനും തുക വകയിരുത്തി. കെ. പുരം ഐ. ടി.സി യുടെ അടിസ്ഥാന വികസനത്തിനു നാലു ലക്ഷം രൂപയും പട്ടിക ജാതി വികസനത്തിനായി 52.89 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൃഷി, ഗ്രാമ വികസനം, ശുചിത്വം, സാക്ഷരത, ആരോഗ്യം എന്നീ വിഭാഗങ്ങള്‍ക്കും തുകയുണ്ട്.ഉല്‍പാദന മേഖല, മാലിന്യ പരിപാലനം, വനിത, ഭവന നിര്‍മാണം,ശിശു വികലാംഗ ക്ഷേമ പദ്ധതി തുടങ്ങിയവക്കു നിശ്ചിത തുക വകയിരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ പ്രസിഡന്റ് സികെ. എം ബാപ്പുഹാജി പറഞ്ഞു. ബി .ഡി.ഒ എം. വി വിഷ്ണു നമ്പൂതിരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. എം ബാപ്പു ഹാജി വിവിധ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."