HOME
DETAILS
MAL
വാര്‍ധക്യം തളര്‍ത്തിയ ശരീരവും മനസ്സുമായി സഹോദരങ്ങള്‍ കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന കൂരയില്‍
backup
July 28 2016 | 00:07 AM
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ കോടിക്കല്‍ കുട്ടപ്പനും സഹോദരന് വേലായുധനും കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന കൂരയില്‍. വാര്‍ധക്യത്തിന്റെ തളര്‍ച്ചയും കാഴ്ച വൈകല്യവും നേരിടുന്ന സഹോദരങ്ങള്‍ കഴിയുന്നത് നാട്ടുകാരുടെ സഹായത്തിലാണ്.
പ്രമുഖ പപ്പട നിര്‍മാണ തൊഴിലാളികളായിരുന്ന ഇരുവരേയും പ്രായം തളര്‍ത്തിയപ്പോള്‍ കുടുംബക്കാരും വേണ്ടപ്പെട്ടവരും കൈയൊഴിഞ്ഞു. ഏതു നിമിഷവും ഇടിഞ്ഞ് വീഴാറായ കൂരക്ക് കീഴിലാണ് താമസം. കാഴ്ച നഷ്ടപ്പെട്ടതിനാല്‍ ദുരിത ജീവിതമാണ് സഹോദരങ്ങള്‍ നയിക്കുന്നത്.
ഭക്ഷണം കഴിക്കുന്നത് തന്നെ അയല്‍വീട്ടുകാരുടെ സഹായത്താലാണ്. ഭക്ഷണത്തിന് പോലും വകയില്ലാത്ത ഇവര്‍ എങ്ങനെ ചികിത്സക്കുള്ള തുക കണ്ടെത്തുമെന്ന ആശങ്കയിലുമാണ് ഇവരുടെ ദുരിത ജീവിതത്തിന് പരിഹാരം കാണാന്‍ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."