നാളെ യു.ഡി.എഫ് മാര്‍ച്ച്
വടകര : മടപ്പള്ളി ഗവ.കോളജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ കോളജിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീത്വത്തിനെതിരേ ശക്തമായി പ്രസംഗിക്കുന്ന സി.പി.എം വിദ്യാര്‍ഥിനികള്‍ക്കെതിരേ നടന്ന അക്രമത്തില്‍ മൗനം പാലിക്കുകയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റിട്ടും തങ്ങള്‍ ഒന്നും അറിയില്ലെന്ന മറുപടിയാണ് പ്രിന്‍സിപ്പാളില്‍ നിന്നും ലഭിച്ചത്.
എസ്.എഫ്.ഐ ഇതര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു കാരണവുമില്ലാതെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നത് ഇത് നാലാം തവണയാണ്.
കോളജില്‍ താലിബാനിസം നടപ്പാക്കുന്ന എസ്.എഫ്.ഐക്കെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ഥികള്‍ക്ക് സുഖകരമായ പഠനാന്തരീക്ഷവും, വിവിധ പ്രസ്ഥാനങ്ങള്‍ക്ക് തുല്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച കാലത്ത് ഒന്‍പത് മണിക്ക് നാദാപുരം റോഡില്‍ നിന്നും ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ അഡ്വ.ഐ മൂസ, ജനറല്‍ കണ്‍വീനര്‍ ഒ.കെ കുഞ്ഞബ്ദുല്ല, ഒഞ്ചിയം ബാബു, എം.പി അബ്ദുല്ല ഹാജി, എഫ്.എം അബ്ദുല്ല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."