വീണ്ടും കേരളാ കോണ്‍ഗ്രസിന് സി.പി.എം പിന്തുണ
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ വീണ്ടും കേരളാ കോണ്‍ഗ്രസ് -സി.പി.എം കൂട്ടുകെട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേതിന് സമാനമായി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗത്തിനായുള്ള തെരഞ്ഞെടുപ്പിലാണ് സി.പി.എം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് (എം) അംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയിച്ചത്.
സെബാസ്റ്റിയനു 12 വോട്ടുകളും എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ലിസമ്മ ബേബിയ്ക്ക് എട്ടു വോട്ടുകളുമാണ് ലഭിച്ചത്. സി.പി.ഐ അംഗം പി.സുഗതന് വിട്ടുനിന്നു. ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യന്‍ വോട്ട് അസാധുവാക്കി. കോണ്‍ഗ്രസ് എട്ട്, കേരളാ കോണ്‍ഗ്രസ് ആറ്, സി.പി.എം ആറ്, സി.പി.ഐ ഒന്ന് ജനപക്ഷം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
നേരത്തെ, കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് രാജിവച്ച ഒഴിവിലേയ്ക്കു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി പ്രസിഡന്റായതു വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
തുടര്‍ന്നു ആദ്യം കേരളാകോണ്ഗ്രസിനെതിരേ ശക്തമാക്കിയ ആരോപണങ്ങള്‍ കോണ്‍ഗ്രസ് പിന്നീടു മയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."