മടപ്പള്ളി കോളജ് അക്രമം: മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു
വടകര : മടപ്പള്ളി ഗവ.കോളജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നഅക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 13 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചോമ്പാല പൊലിസ് അറസ്റ്റ് ചെയ്തു.
കോളജിലെ വിവിധ ബിരുദ വിദ്യാര്‍ഥികളായ കല്ലാച്ചിയിലെ ജിജോ(19), കല്ലേരിയിലെ അമല്‍രാജ്(20), കോട്ടപ്പള്ളിയിലെ ജിഷ്ണു(20), അക്ഷയ്, സജിത്ത്, അല്‍ദാസ്, സായൂജ്, അതുല്‍ദാസ്, സജിത്ത് ലാല്‍, അഖിത്ത്, ജിഷ്ണു, ജാഫര്‍, ശ്രീരാജ് എന്നിവരെയാണ് ചോമ്പാല പൊലിസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ ജിജോ, അമല്‍രാജ്, ജിഷ്ണു എന്നിവരെ വടകരജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോളജില്‍ നടന്ന അക്രമങ്ങള്‍ക്ക് പുറമെ പുറത്ത് നടന്ന അക്രമത്തില്‍ പ്രദേശത്തെ വ്യാപാരിയായ മനോജിനെ അക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്താണ് ഇവരെ റിമാന്‍ഡ് ചെയ്തത്.
പെണ്‍കുട്ടികളെ അക്രമിക്കുന്നത് തടയുന്നതിനിടെയാണ് മനോജിനെ സംഘംചേര്‍ന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ അക്രമിച്ചത്.അക്രമത്തില്‍ മനോജിന് തലക്ക്, കൈക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. മറ്റു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ യു.ഡി.എസ്.എഫ്, എം.എസ്.എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസുകളിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇവര്‍ക്ക് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യം നല്‍കി വിട്ടയച്ചു. അഞ്ച് കേസുകളിലായി 21 പേര്‍ക്കെതിരേയാണ് ചോമ്പാല പൊലിസ് കേസെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ട പലരും ഒന്നില്‍ കൂടുതല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."