ആര്‍.ടി ഓഫിസ് വിഭജനത്തില്‍ മടവൂര്‍ പഞ്ചായത്തിന്റെ പ്രതിഷേധം
കൊടുവള്ളി: മടവൂരിനെ കൊടുവള്ളി ആര്‍.ടി ഓഫിസ് പരിധിയില്‍നിന്ന് മാറ്റിയ നടപടിയില്‍ ഗതാഗത വകുപ്പിനെതിരേ കാരാട്ട് റസാഖ് എം.എല്‍.എ രംഗത്ത്. മടവൂര്‍ പഞ്ചായത്തിനെ പുതുതായി ആരംഭിക്കുന്ന നന്മണ്ട ജോയിന്റ് ആര്‍.ടി.ഒ പരിധിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൊടുവള്ളി ജോയിന്റ് ആര്‍.ടി ഓഫിസിനു മുന്‍പില്‍ നടത്തിയ സര്‍വകക്ഷി ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എം.എല്‍.എ വകുപ്പിനെതിരേ ആഞ്ഞടിച്ചത്.
ആര്‍.ടി.ഒ പരിധി മാറ്റുന്നതു മൂലമുണ്ടണ്ടാകുന്ന പ്രയാസങ്ങള്‍ ഭരണതലത്തില്‍ ഇതിന്റെ ചര്‍ച്ച തുടങ്ങിയ സമയത്തു തന്നെ ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇക്കാര്യവുമായി വകുപ്പ് മുന്നോട്ടുപോവുകയാണ്. ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ഗതാഗത മന്ത്രിയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരമടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് പോകേണ്ടണ്ടി വരുമെന്നും എം.എല്‍.എ പറഞ്ഞു.
ധര്‍ണയില്‍ മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് വി.സി റിയാസ് ഖാന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ശശി ചക്കാലക്കല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു മോഹന്‍, സക്കീന മുഹമ്മദ്, വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി. അലിയ്യി മാസ്റ്റര്‍, ഷംസിയ മലയില്‍, എ.പി നസ്തര്‍, പി. കോരപ്പന്‍ മാസ്റ്റര്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍, കുഞ്ഞുമൊയ്തീന്‍ മാസ്റ്റര്‍, പി. സുരേന്ദ്രന്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, സി.കെ ഗിരീഷ് കുമാര്‍, പി.കെ.ഇ ചന്ദ്രന്‍, ജയപ്രകാശന്‍ മടവൂര്‍, ഈച്ചരങ്ങോട്ട് റസാഖ്, ബഷീര്‍ പടനിലം സംസാരിച്ചു.
അതേസമയം മടവൂര്‍ പഞ്ചായത്തിനെ കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ പരിധിയില്‍നിന്ന് മാറ്റുന്നത് തടയുന്നതില്‍ പരാജയപ്പെട്ട കാരാട്ട് റസാഖ് എം.എല്‍.എ രാജിവയ്ക്കണമെന്ന് കൊടുവള്ളി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
മടവൂര്‍ പഞ്ചായത്തിനെ നിലവിലെ ആര്‍.ടി.ഒ പരിധിയില്‍ നിന്ന് മാറ്റുന്നതിനെതിരേ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകക്ഷി എം.എല്‍.എ സര്‍ക്കാരിനെതിരേയുള്ള സമരത്തില്‍ പങ്കെടുത്തത് അപഹാസ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ എല്‍.ഡി.എഫും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."