കൊയിലാണ്ടി മണ്ഡലത്തില്‍ ഒരു കോടി രൂപയുടെ പദ്ധതികള്‍
കൊയിലാണ്ടി: മണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ക്കായി കെ. ദാസന്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചു.
കൊയിലാണ്ടി ഗവ. ഐ.ടി.ഐ പുതിയ കെട്ടിടത്തിലെ വൈദ്യുതീകരണം, നന്തി 20 മൈല്‍ കുനിക്കാട് താഴെ റോഡ്, കൊയിലാണ്ടി പുത്തലത്ത്കുന്ന് റോഡ്, ചെങ്ങോട്ടുകാവ് പാവറ വയല്‍ വൈദ്യര്‍ റോഡ്, കുഞ്ഞികുളങ്ങര വെള്ളാമ്പാട്ട് കോളനി റോഡ്, ചേമഞ്ചേരി അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്ക് വാഹനം, തിക്കോടി കളത്തില്‍മുക്ക് മംഗലശ്ശേരി റോഡ്, വിയ്യൂര്‍ അരീക്കര താഴെ റോഡ്, കുഞ്ഞികുളങ്ങര വെള്ളാമ്പാട്ട് കോളനി റോഡ് എന്നിവക്ക് അഞ്ചു ലക്ഷം രൂപ വീതവും തിക്കോടി എന്‍.എച്ച് പുതുക്കോളി ലൈന്‍ റോഡില്‍ ബ്രാഞ്ച് കനാല്‍ പ്രവൃത്തി, ചേമഞ്ചേരി ഉമ്മാരിയില്‍ റോഡ് രണ്ടാം ഘട്ടം എന്നിവക്ക് ആറു ലക്ഷം രൂപയും പയ്യോളി മനത്താനത്ത് മുക്ക് എച്ചിലാട്ടുവയല്‍ റോഡ്, നെല്ലൂളി താഴെ സൈഫണ്‍ ഭാഗത്ത് ഡ്രെയിനേജ് എന്നിവക്ക് രണ്ടു ലക്ഷവും വെങ്ങളം കൊറ്റിയാടത്ത് താഴെ റോഡ്, മുണ്ടക്കല്‍ താഴെ വികാസ് നഗര്‍ റോഡ് എന്നിവക്ക് നാലു ലക്ഷവും കുറുവങ്ങാട് പാവുവയല്‍ ഫീല്‍ഡ് ബോത്തി നിര്‍മാണം, കീഴനമുക്ക് കൃഷ്ണന്‍ നായര്‍ നട റോഡ് എന്നിവക്ക് പത്തു ലക്ഷവും മൂടാടി ഹില്‍ ബസാര്‍ കനാല്‍ റോഡിന് 7.5 ലക്ഷം, കൊല്ലം കോയസന്റകത്ത് നടപ്പാതയും ഓവുചാലും ഒരു ലക്ഷം, മണ്ഡലത്തിലെ എട്ടു വില്ലേജ് ഓഫിസുകളിലും ഓരോ ലാപ്‌ടോപ്പ് വീതം 2.7 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
പണം അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ തയാറാക്കി നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്‍ജിനീയര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എസ്റ്റിമേറ്റുകള്‍ നല്‍കുന്ന മുറക്ക് ഭരണാനുമതി ലഭ്യമാകും. തുടര്‍ന്ന് വേഗത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കാനാകുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."