യോഗിക്കെതിരായ കേസ് അവസാനിപ്പിക്കാനായിട്ടില്ല: കോടതി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയുള്ള 2007ലെ വിദ്വേഷ പ്രസംഗ കേസ് അവസാനിപ്പിക്കാനായിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉമേഷ് ചന്ദ്ര ശ്രീവാസ്തവ, രമേശ് സിന്‍ഹ എന്നിവര്‍ അംഗങ്ങളായ കോടതി ബെഞ്ച് കേസ് പരിഗണിക്കുന്ന ഗൊരക്പൂര്‍ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
2007 ജനുവരി 27ന് ഗൊരക്പൂരില്‍ നടന്ന വര്‍ഗീയ കലാപമാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്ത് നേരത്തെ യോഗി ആദിത്യനാഥ് ഉള്‍പ്പെടേയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. സംഭവത്തില്‍ ക്രൈം ബ്രാഞ്ചും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഗൊരക്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് അന്തിമവിധി പറഞ്ഞ് തീര്‍പ്പാക്കാനുള്ള കോടതി നടപടിക്കിടെയാണ് മേല്‍കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."