മലേഗാവിലും ഭീവണ്ടിയിലും ബി.ജെ.പിക്ക് 50ഓളം മുസ്ലിം സ്ഥാനാര്‍ഥികള്‍
മുംബൈ: മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മലേഗാവിലും ഭീവണ്ടിയിലും ബി.ജെ.പി കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികളെ അണിനിരത്തി മത്സരത്തിന്. ന്യൂനപക്ഷ ഭൂരിപക്ഷ പ്രദേശമായ രണ്ടിടത്തും ബി.ജെ.പിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് സ്ഥാനാര്‍ഥികളെയാണ് ഇത്തവണ നിര്‍ത്തിയിരിക്കുന്നത്.
വടക്കന്‍ മുംബൈയില്‍നിന്ന് 280 കി.മീറ്റര്‍ അകലെയുള്ള മലേഗാവില്‍ ജനസംഖ്യയുടെ 79 ശതമാനവും മുസ്ലിംകളാണ്. മുനിസിപ്പാലിറ്റിയിലെ ആകെ 84 സീറ്റുകളില്‍ 50 ഇടത്താണ് ബി.ജെ.പി മത്സരിക്കുന്നത്. ഇതില്‍ 30 പേരും മുസ്ലിംകളാണ്. വടക്കന്‍ മുംബൈയില്‍നിന്ന് 35 കി.മീറ്റര്‍ ദൂരത്തുള്ള ഭീവണ്ടിയില്‍ ആകെ ഏഴുലക്ഷം ജനസംഖ്യയുടെ 52 ശതമാനമാണ് മുസ്ലിംകളുള്ളത്. 90 അംഗ മുനിസിപ്പാലിറ്റിയില്‍ 57 ഇടത്ത് ബി.ജെ.പി മത്സരിക്കുന്നുണ്ട്. ഇതില്‍ 18 ഇടത്താണ് മുസ്ലിം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനും ജനതാദളിനും ആധിപത്യമുള്ള മലേഗാവില്‍ ബി.ജെ.പിക്ക് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. മലേഗാവിനു സമാനം തന്നെയാണ് ഭീവണ്ടിയിലെയും ബി.ജെ.പിയുടെ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."