കൗമാരഭൃത്യം ജില്ലാതല ഉദ്ഘാടനം
നരിക്കുനി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും പുറക്കാട്ടിരി എ.സി ഷണ്മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സെന്ററിന്റെയും പന്നിക്കോട്ടൂര്‍ ഗവ. എല്‍.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ആരോഗ്യ സംരക്ഷണ പദ്ധതിയായ 'കൗമാരഭൃത്യം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്നിക്കോട്ടൂര്‍ ഗവ. എല്‍.പി സ്കൂളില്‍ കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ നരിക്കുനി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ഐ. ആമിന ടീച്ചര്‍ അധ്യക്ഷയായി. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എം മന്‍സൂര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഷക്കീല ടീച്ചര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എന്‍.പി മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ നിഷ ചന്ദ്രന്, മറിയക്കുട്ടി, ഒ.പി ഷിജി, സ്പന്ദനം പദ്ധതി കോഡിനേറ്റര്‍ എന്‍. ശ്രീകുമാര്‍, പി.ടി.എ പ്രസിഡന്റ് ടി.പി അജയന്, ജിനി ഷാജി, പി.ടി സിറാജുദ്ദീന്, എന്‍.കെ മുഹമ്മദ് മുസ്ലിയാര്, ബി.സി റഷീദ്, വി.പി ഷൈജാസ്, അബ്ബാസ് കുണ്ടണ്ടുങ്ങര, ഒ.പി മുഹമ്മദ്, ടി.പി ബാലന് നായര്‍ സംസാരിച്ചു. പദ്ധതിയുടെ സംസ്ഥാനതല കോഡിനേറ്റര്‍ ഡോ. കെ.വി ബിജു സ്വാഗതവും പ്രധാനാധ്യാപകന് പി.സി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസിന് ഡോ. സുമിതയും പരിശോധനക്ക് ഡോ. വിജയലക്ഷ്മി, ഡോ. ഹില്ഷ, ഡോ. ലിജി, ഡോ. അനുപമ ശങ്കര്‍, ഡോ. അഞ്ജലി പ്രകാശ്, ഡോ. അശ്വനി, ഡോ. അഞ്ജു എന്നിവരും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."