HOME
DETAILS
MAL
കമറുദ്ദീന്‍ എം.എല്‍.എയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
backup
November 18 2020 | 11:11 AM
കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.സി കമറുദ്ദീന്‍ എം.എല്‍.എയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്‌ട്രേറ്റ് കോടതി പരിയാരത്തേക്ക് മാറ്റാന്‍ അനുവദിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ എം.എല്‍.എയുടെ ഒരു ദിവസത്തെ പൊലിസ് കസ്റ്റഡി അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടത്.
പ്രമേഹം ഉയര്‍ന്ന് കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."