HOME
DETAILS

കേരള തീരത്ത് മത്സ്യപ്രജനനവും ഉല്‍പ്പാദനവും കുറയുന്നു

  
backup
June 26 2019 | 19:06 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%a8



കണ്ണൂര്‍: തീരേ ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ചും അശാസ്ത്രീയമായ മത്സ്യബന്ധനത്തിലൂടെയും വന്‍ തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് മത്സ്യത്തിന്റെ പ്രജനനവും ഉല്‍പ്പാദനവും കുറയ്ക്കുന്നതായി പഠനം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) കേരളത്തിലെ നദികളിലും കടലിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനത്തിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ കടല്‍ പട്രോളിങ് ശക്തമാക്കി അശാസ്ത്രീയ മത്സ്യബന്ധനം തടയാന്‍ ഫിഷറീസ് വകുപ്പ് പദ്ധതി തയാറാക്കി.
കേരളത്തിന്റെ കടല്‍ തീരങ്ങളില്‍ നിന്ന് വന്‍ തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉല്‍പ്പാദനം, പ്രജനനം എന്നിവ താറുമാറാക്കുന്നുവെന്നാണ് കണ്ടെത്തല്‍. അശാസ്ത്രീയമായ വഴികളുപയോഗിച്ചാണ് പുഴകളിലും കടലിലും മത്സ്യക്കുഞ്ഞുങ്ങളെ വന്‍ തോതില്‍ പിടിച്ചെടുക്കുന്നതെന്നാണ് സി.എം.എഫ്.ആര്‍.ഐ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മത്സ്യങ്ങള്‍ പ്രജനനം നടക്കുന്ന ട്രോളിങ് നിരോധന കാലത്ത് പുഴകളിലും കടലിലും കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കിയാണ് വന്‍ തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ കോരിയെടുക്കുന്നത്. ഇവയില്‍ വിറ്റഴിക്കാന്‍ പറ്റുന്നത് വിറ്റഴിക്കുകയും ബാക്കി വരുന്നത് വളം നിര്‍മാണത്തിനും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രജനന കാലത്ത് തന്നെ ഇത്തരത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ കോരിയെടുക്കുന്നതിന്റെ മറുപുറമാണ് ഇപ്പോള്‍ മത്തിയടക്കമുള്ള ജനപ്രിയ ഇനങ്ങള്‍ കടലില്‍ നിന്ന് അപ്രത്യക്ഷമാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.


സി.എം.എഫ്.ആര്‍.ഐ പഠനത്തിന്റെയും കണ്ടെത്തലിന്റെയും അടിസ്ഥാനത്തില്‍ കടലിലെയും പുഴയിലെയും 58 ഇനം മത്സ്യങ്ങളുടെ പിടിച്ചെടുക്കാവുന്ന വലുപ്പം ഫിഷറീസ് വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇതിനനുസരിച്ചുള്ള വലകള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂവെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


എന്നാല്‍ നിരോധിത വലകള്‍ ഉപയോഗിച്ച് ഇപ്പോഴും മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നുവെന്നാണ് സി.എം.എഫ്.ആര്‍.ഐ പഠനം കണ്ടെത്തിയിരിക്കുന്നത്. മത്സ്യ സമ്പത്തിന്റെ സംരക്ഷണവും മത്സ്യോല്‍പ്പാദന രംഗത്ത് സുസ്ഥിര വികസനവും ലക്ഷ്യമിട്ട് ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാന്‍മാരും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ മെമ്പര്‍ സെക്രട്ടറിയുമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
സി.എം.എഫ്.ആര്‍.ഐ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago