തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ അവസാനിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ നാളെ വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന വെള്ളിയാഴ്ച നടക്കും. 23 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ ഡിസംബര്‍ എട്ടിനും, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ അഞ്ചു ജില്ലകളില്‍ ഡിസംബര്‍ പത്തിനും, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ നാലു ജില്ലകളില്‍ ഡിസംബര്‍ 14നുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം, സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് അറിയിച്ചു. എന്നാല്‍ സ്വാശ്രയ, അണ് എയ്ഡഡ്, എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മത്സരിക്കുന്നതിന് തടസമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."