സ്വകാര ബസ് പണിമുടക്ക് തുടരുന്നു; കെ.എസ്.ആര്‍.ടി.സിയെ കൂട്ടുപിടിച്ച് യാത്രക്കാര്‍
ബംഗളൂരു: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടര്‍ന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടി. ഇരട്ടിയിലധികമാണ് ബംഗളൂരുവിലേക്കുള്ള ശരാശരി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്. തിരക്ക് മറികടക്കാന്‍ അമ്പതോളം അധിക സര്‍വിസുകളാണ് കേരള-കര്‍ണാടക ആര്‍.ടി.സി നടത്തുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി വേണ്ട ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നാട്ടിലെത്താന്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവര്‍ യാത്ര സര്‍ക്കാര്‍ ബസുകളിലാക്കി. സാധാരണ ദിവസങ്ങളില്‍ ബംഗലൂരുവിലേക്കും തിരിച്ചുമായി ഏകദേശം 1000 യാത്രക്കാര്‍ വരെയാണ് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കാറുള്ളത്. എന്നാല്‍ സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം 2500 കടന്നു. തിരക്ക് നേരിടാന്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിക്കും പ്രത്യേക സര്‍വിസുകളും തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്‌പെഷല്‍ സര്‍വിസുകളും ഫലം കാണുന്നുണ്ട്. വാരാന്ത്യങ്ങളിലാണ് തിരക്കേറുന്നത്. 21 അധിക സര്‍വിസുകള്‍ കര്‍ണാടക ആര്‍.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഉള്ള പെര്‍മിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്റെ സ്‌പെഷല്‍ വണ്ടികളും സര്‍വിസ് നടത്തും. സമരം തുടരുകയും തിരക്ക് വര്‍ദ്ധിക്കുകയുമാണെങ്കില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്താനാണ് കെ.എസ്.ആര്‍.ടി.സി യുടെ ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."