പനീര്‍ശെല്‍വം പക്ഷം തെര. കമ്മിഷനെ സമീപിച്ചു
ചെന്നൈ: ശശികല പക്ഷം എ.ഐ.എ.ഡി.എം.കെ ഓഫിസ് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചതിനെതിരേയുള്ള രേഖകളും പനീര്‍ശെല്‍വം പക്ഷം കമ്മിഷനു മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെയും ഭാരവാഹിത്വത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പാകെ കൂടുതല്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാനെത്തിയതായിരുന്നു പനീര്‍ശെല്‍വവും നേതാക്കളും. തെര. കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കാന് ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരനും മധ്യസ്ഥനായ സുകേഷ് ചന്ദ്രശേഖരനുമെതിരേയുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും സംഘം കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പാകുന്നതുവരെ പാര്‍ട്ടി ശബ്ദമായ 'ഡോ. നമതു എം.ജി.ആര്' ശശികലയുടെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്.കെ നഗര്‍ ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ 'രണ്ടില' ഉപയോഗിക്കുന്നത് കഴിഞ്ഞ മാര്‍ച്ച് 23ന് തെര. കമ്മിഷന് വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."