ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
കോഴിക്കോട്: മദ്‌റസത്തുല്‍ മുഹമ്മദിയ്യ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പരപ്പില്‍ എം.എം ഹൈസ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം. ആദ്യ മത്സരത്തില്‍ മഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആതിഥേയരായ എം.എം ഹൈസ്‌കൂളിനെ പരാജയപ്പെടുത്തി (സ്‌കോര്‍: 49-24).
ഉദ്ഘാടന സമ്മേളനം ചെന്നൈയിലെ പ്രമുഖ വ്യവസായിയും അഖിലേന്ത്യ എം.ഇ.എസ് സെക്രട്ടറി ജനറലുമായ ടി.പി ഇമ്പിച്ചമ്മദ് (ബിച്ച) ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി ഹംസത്ത് അധ്യക്ഷനായി. മുഹമ്മദന്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ സെക്രട്ടറി കെ.വി കുഞ്ഞഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായി.
പ്രമുഖ സിനിമാ നടന്‍ മാമുക്കോയ, ജില്ലാ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.കെ പ്രേമാനന്ദ്, എം.എം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.സി ഹസ്സന്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ടി ആസാദ് സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ എം. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. കെ.വി ഉമ്മര്‍ ഫാറൂഖ്, സി.ബി.വി സിദ്ദീഖ് എന്നിവര്‍ കായികതാരങ്ങളെ പരിചയപ്പെടുത്തി.
നാളെ കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എയും 25 ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."