20 കോടിയുടെ ക്ഷേമബത്ത വിതരണം ചെയ്യാന്‍ അഖിലേഷ് സര്‍ക്കാര്‍ ചെലവിട്ടത് 15 കോടി
ലഖ്‌നൗ: 20 കോടി രൂപയുടെ ക്ഷേമബത്ത വിതരണം ചെയ്യാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ 15 കോടി രൂപ ചെലവഴിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യാ(സി.എ.ജി) റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ തൊഴില്‍രഹിതര്‍ക്കായി സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിപ്രകാരമുള്ള ക്ഷേമബത്ത വിതരണം ചെയ്യാനാണ് ഇത്രയും തുക സര്‍ക്കാര്‍ ചെലവാക്കിയത്.
2012-13 കാലയളവിലാണ് 20.58 കോടി രൂപയുടെ തൊഴില്‍രഹിതര്‍ക്കായുള്ള ക്ഷേമബത്ത അവകാശികളില്‍ എത്തിക്കാനായി സര്‍ക്കാര്‍ 15.6 കോടി രൂപ ചെലവിട്ടത്. 'ജനറല്‍ ആന്‍ഡ് സോഷ്യല്‍ സെക്ടര്‍' എന്നു പേരിട്ട റിപ്പോര്‍ട്ട് സി.എ.ജി ഉത്തര്‍പ്രദേശ് നിയമസഭയില്‍ വച്ചിട്ടുണ്ട്. 8.7 കോടി ക്ഷീണം തീര്‍ക്കാനും മറ്റു സജ്ജീകരണങ്ങള്‍ക്കും വേണ്ടിയാണ് ചെലവിട്ടത്. ബാക്കി 6.99 കോടി രൂപ ഗതാഗത ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു.
'ബേറോസ്ഗാരി ഭട്ടാ യോജന' എന്ന പേരിലുള്ള പദ്ധതി 69 ജില്ലകളിലുള്ള ഗുണഭോക്താക്കളിലെത്തിക്കാനാണ് അഖിലേഷ് സര്‍ക്കാര്‍ ഇത്രയും തുക അനാവശ്യമായി ചെലവഴിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 11ന് ഉത്തര്‍പ്രദേശിലെ വിവിധ വികസന വകുപ്പുകളുടെ ഓഡിറ്റിങ് നടത്താന്‍ സി.എ.ജി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."