ബിനോയ്ക്കെതിരേ കൂടുതന്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി
ഓഷിവാര: പീഡനപരാതില് ബിനോയ് കോടിയേരിയ്ക്കെതിരേ കൂടിതല്‍ തെളിവുകളുണ്ടെന്ന് യുവതി. ബിനോയ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയ്ക്ക് മുന്‍പ് തെളിവുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യുവതിയുടെ കുടുംബം. കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കും.
കേസില്‍ ബിനോയ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരാനിരിക്കേയാണ് യുവതിയുടെ കുടുംബത്തിന്റെ നീക്കം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാവും അഡിഷനല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് ഉത്തരവ് നല്‍കുക.
കഴിഞ്ഞ വെള്ളിയാഴ്ച ബിനോയുടെ അപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജി അവധിയായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ബിഹാറി സ്വദേശിയായ യുവതി ജൂണ്‍ 13നാണ് മുംബൈ ഓഷിവാര പൊലിസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. ജാമ്യം കിട്ടിയതിനു ശേഷം പൊലിസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നറിയുന്നു. എന്നാല്‍ ബിനോയ്ക്കെതിരേ ശക്തമായ തെളിവുകളുള്ളതിനാല്‍ കോടതി ജാമ്യം അനുവദിക്കില്ലെന്നാണ് പ്രോസിക്യൂഷന് കരുതുന്നത്. കേസിന്റെ ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."