HOME
DETAILS

കല്‍ക്കരിപ്പാടം കുംഭകോണം: മുന്‍ മന്ത്രാലയ സെക്രട്ടറിക്ക് ജയില്‍ശിക്ഷ

  
backup
May 20 2017 | 00:05 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%82%e0%b4%ad%e0%b4%95%e0%b5%8b%e0%b4%a3


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കല്‍ക്കരിപ്പാടം കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച്.സി ഗുപ്തയടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സി.ബി.ഐ കോടതി ജയില്‍ശിക്ഷ വിധിച്ചു. തടവുകാലാവധി തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും.
കല്‍ക്കരി മന്ത്രാലയം മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ് ക്രോഫ, ഡയറക്ടറായിരുന്ന കെ.സി സമരിയ എന്നിവരാണ് കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു രണ്ടുപേര്‍. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തില്‍ കൈപ്പറ്റിയ കമ്പനിയുടെ ഉന്നതരും കുറ്റക്കാരാണെന്നു വിചാരണാ കോടതി ജഡ്ജി ഭാരത് പ്രഷാര്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന നിലയില്‍ അഴിമതി നിരോധന നിയമപ്രകാരം മൂന്നു പേര്‍ക്കുമെതിരേ ചുമത്തിയ ഗൂഢാലോചനക്കുറ്റം കോടതി ശരിവച്ചു.
എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വിശ്വാസവഞ്ചനാ കുറ്റത്തില്‍നിന്ന് ഗുപ്തയെ ഒഴിവാക്കി. കേസിലെ മറ്റൊരു പ്രതിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയലിനെ കോടതി വെറുതെ വിട്ടു. കമ്പനി ഡയറക്ടര്‍ പവന്‍ കുമാര്‍ അഹ്‌ലുവാലിയയാണ് ശിക്ഷിക്കപ്പെട്ട നാലാമന്‍.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലെ വിധിയാണിത്. മറ്റു കേസുകളിലും ഗുപ്ത പ്രതിയാണ്. മധ്യപ്രദേശിലെ തെസ്‌ഗോറ ബി രുദ്രാപുരി കല്‍ക്കരിപ്പാടങ്ങള്‍ കമാല്‍ സ്‌പോണ്‍ഗസ് സ്റ്റീല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. കല്‍ക്കരിപ്പാടം അനുവദിക്കുന്നതിനായി കമാല്‍ സ്‌പോണ്‍ഗസ് സ്റ്റീല്‍സ് നല്‍കിയ അപേക്ഷ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്ന മതിയായ യോഗ്യതകള്‍ ഇല്ലാത്തതായിരുന്നുവെന്ന് കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കാരണം കൊണ്ട് തന്നെ അപേക്ഷ തള്ളേണ്ടതായിരുന്നു. കമ്പനിയുടെ ശേഷിയെക്കുറിച്ച് അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago