HOME
DETAILS

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹരിദാസന് കെഎംസിസി യാത്രയയപ്പ് നൽകി

  
backup
November 18 2020 | 20:11 PM

jiddah-kmcc-haridasan-sentoff-1811

     ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി നേതാവ് ഹരിദാസിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി.1992 ൽ പ്രവാസ ലോകത്തെത്തിയ ഹരിദാസൻ കഴിഞ്ഞ 29 വർഷമായി ഒരേ സ്‌പോൺസറുടെ കീഴിലാണ് ജോലി ചെയ്തു വരുന്നത്. കെ.എം.സി.സി പ്രവർത്തനങ്ങളുമായി സജീമായ ഇദ്ദേഹം കൊറോണക്കാലത്ത് ഷാര  ശാകിരീൻ ഏരിയയിലെ റൂമുകളും ഫ്ലാറ്റുകളും കയറിയിറങ്ങി ജനങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിച്ചിരുന്ന സജീവ സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്.

    1978 മുതൽ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ഇദ്ദേഹം ജിദ്ദ ഷാര ശാകിരീൻ ഏരിയ കെ.എം.സി.സി ട്രഷർ, ആവിലോറ ഗ്ലോബൽ കെ എം.സി.സി പ്രസിഡന്റ്, ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് ,കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബിൽ നിന്നാണ് ഹരിദാസൻ പാർട്ടിയുടെ അംഗത്വം സ്വീകരിച്ചത്.

      കൊടുവള്ളി മണ്ഢലത്തിൽ കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ സ്വദേശിയായ ഹരിദാസൻ തന്റെ കുട്ടിക്കാലത്ത് ആവിലോറയിൽ സി.കെ.മുഹമ്മദാജിയുടെ നേതൃത്വത്തിൽ നാടൻ കലയായ കോൽക്കളിയുടെ പരിശീലനവുമുണ്ടായിയിരുന്നു. കോൽക്കളി ടീമിൽ അംഗമായ ഹരിദാസൻ ലീഗിന്റെ പാട്ട് സംഘത്തിന്റെ കൂടെ കൂടി. മുഹമ്മദാജിയുടെ രചനകൾ ചെറിയ പാട്ട് പുസ്തകങ്ങളാക്കി ലീഗ് യോഗങ്ങളിൽ വിൽക്കുന്നതും പതിവാക്കി. അങ്ങിനെ ഹരിദാസൻ പിന്നീട് ലീഗിൽ സജീവമാകുകയായിരുന്നു. ഭാര്യ നിഷാ ഹരിദാസ്, മക്കൾ നിമിഷ ഹരിദാസ്, സൂര്യ ഹരിദാസ്, അഭിനവ് ഹരിദാസ്.  

      ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയപ്പിൽ അഹമ്മദ് പാളയാട്ട് ഉപഹാരം സമർപ്പിച്ചു . പ്ലസ്‌ടു പരീക്ഷയിൽ 97 ശതമാനം മാർക്ക് വാങ്ങി കൊച്ചിയിൽ ഫുഡ് ടെക്നോളേജിക് പ്രവേശനം ലഭിച്ച ഇദ്ദേഹത്തിന്റെ മകൾ സൂര്യ ഹരിദാസിന്റെ തുടർ പഠനത്തിനുള്ള സഹായമായി കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്പോൺസർ ചെയ്‌ത ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിന് കൈമാറി. ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, വി.പി. മുസ്‌തഫ, റസാക്ക് മാസ്റ്റർ, സി.സി. കരീം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, എ.കെ.ബാവ എന്നിവർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago