പ്രളയക്കെടുതി; ജില്ലയുടെ പുനര്‍നിര്‍മാണം സാധ്യമാക്കുക
കല്‍പ്പറ്റ: പ്രളയത്തില്‍ വ്യാപക നാശങ്ങളുണ്ടായ ജില്ലയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കല്‍പ്പറ്റയില്‍ ഉപവാസ സമരം ഈ മാസം 25ന് നടക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എച്ച്.ഐ.എം.യു.പി സ്കൂള്‍ പരിസരത്ത് സംസ്ഥാനകമ്മിറ്റി അംഗം പി.ആര് കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയെ ദുരിതബാധിത ജില്ലയായി പ്രഖ്യാപ്പിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കാര്യക്ഷമമായി ഉയര്‍ത്തുക, പുറമ്പോക്കില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്കും ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ട്ടമായവര്‍ക്കും പുനരധിവാസം നടപ്പിലാക്കുക, മുന്നറിയിപ്പ് ഇല്ലാതെ ബാണാസുര ഡാം തുറന്ന് വിട്ട് ദുരന്തത്തിന്റെ വ്യാപ്തി വര്ധിപ്പിച്ചവര്ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി സുബൈര്‍, സെക്രട്ടറി ആര്.കെ ഷമീര്‍, ട്രഷറര്‍ സി.എച്ച് നാസര്‍, മണ്ഡലം ജോ.സെക്രട്ടറി ടി.പി നൗഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."