HOME
DETAILS
MAL
സഊദിയിൽ കോവിഡ് ബാധിച്ച് നാദാപുരം സ്വദേശി മരണപ്പെട്ടു
backup
November 18 2020 | 20:11 PM
ദമാം: സഊദിയിലെ ഹഫർ അൽ ബാതിനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരണപ്പെട്ടു. നാദാപുരം വളയം കുഴിക്കണ്ടിയിൽ സുകുമാരന്റെ മകൻ സുധീഷ് (32) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ ചിക്തസയിലായിരുന്നു. കഴിഞ്ഞ 7വർഷമായി ഹഫറിൽ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.എട്ടു മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്.
മാതാവ്: ശാന്ത, ഭാര്യ: സൂര്യ. സഹോദരൻ: സുജേഷ്. കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിന് നിയമ നടപടികൾക്ക് സഹായം നൽകുന്നതിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."