അട്ടമലക്കാരുടെ ആകെയുള്ള ബസ് സര്‍വിസ് നിര്‍ത്തി വിദ്യാര്‍ഥികളടക്കം ദുരിതത്തില്‍
കല്‍പ്പറ്റ: പ്രളയത്തില്‍ റോഡ് തകര്‍ന്ന് ബസ് സര്‍വിസ് നിര്‍ത്തിയതോടെ ദുരിതത്തിലായി അട്ടമല നിവാസികള്‍.
പുഴയോരത്തു കൂടി കടന്നുപോകുന്ന ചൂരല്‍മല-അട്ടമല റോഡാണ് കനത്ത മഴയില്‍ തകര്‍ന്നത്. റോഡിന്റെ വശങ്ങളില്‍ മണ്ണിടിഞ്ഞതോടെയാണ് പ്രദേശവാസികളുടെ ഏക ആശ്രയമായ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിര്‍ത്തിയത്. പ്രളയ ശേഷം ഇവിടുത്തെ മണ്ണ് ഭാഗികമായി മാറ്റിയശേഷം വാഹന ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും സര്‍വിസ് തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തോട്ടംമേഖലയായ അട്ടമലയിലെ വിദ്യാര്‍ഥികളടക്കമുള്ള നിരവധി പേരാണ് ഇതോടെ വലഞ്ഞത്. അട്ടമലയില്‍ നിന്നും ചൂരല്‍മലയിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്യണം. ഏെറകാലത്തെ കാത്തിരിപ്പിനുശേഷം സമീപ കാലത്താണ് ഈ റോഡ് അറ്റകുറ്റപണി നടത്തിയത്. എന്നാല്‍ കഴിഞ്ഞ മാസത്തിലുണ്ടായ കനത്ത മഴയില്‍ റോഡ് ഇടിഞ്ഞു തകരുകയായിരുന്നു. നിലവില്‍ ഈ പാത വഴി ലോറികളടക്കം കടന്നുപോകുന്നുണ്ടെങ്കിലും ബസ് ഓടിക്കാന്‍ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തംഗത്തോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൂരല്‍മല-അട്ടമല റോഡ് ഗതാഗതയോഗ്യമാക്കി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ചൂരല്‍മലയിലെ ജി.വി.എച്ച്.എസ് വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്‌കൂളില്‍ അട്ടമലയിലെ അമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ബസ് സര്‍വിസ് നിന്നതോടെ വിദ്യാര്‍ഥികള്‍ നടന്നുപോകേണ്ട അവസ്ഥയിലാണ്.
വഴിയിലുടനീളം തെരുവ്‌നായ ശല്യമായതിനാല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍ മടിക്കുകയാണ്. റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണം. വിദ്യാര്‍ഥികളായ എം. അഭിനവ്, പി.എം. സായൂജ്, പി. അജ്മല്‍, ഷഹന വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."