നാലടിച്ച് കെയ്ന്‍; ആറാടി ടോട്ടനം
ലണ്ടന്‍: നാല് ഗോളുകളുമായി ഹാരി കെയ്ന്‍ കളം നിറഞ്ഞപ്പോള്‍ നിലവിലെ ചാംപ്യന്മാരായ ലെയ്സ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ടോട്ടനം ഹോട്സ്പര്‍. പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത സ്വന്തമാക്കിയ ടോട്ടനത്തിന് ജയത്തോടെ 83 പോയിന്റുകളായി. ശേഷിച്ച രണ്ട് ഗോളുകള്‍ ദക്ഷിണ കൊറിയന്‍ താരം സന് ഹ്യുങ് മിന് സ്വന്തമാക്കി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ നാലും ഗോളുകളാണ് ടോട്ടനം ലെയ്സ്റ്ററിന്റെ വലയില്‍ നിക്ഷേപിച്ചത്. 25, 63, 88, 90 മിനുട്ടുകളിലാണ് ഹാരി കെയ്ന്‍ വല ചലിപ്പിച്ചത്. 36, 71 മിനുട്ടുകളിലായിരുന്നു ഹ്യുങ് മിന് ഗോളുകള്‍ നേടിയത്.
സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നില്‍ കൂടുതല്‍ ഹാട്രിക്ക് ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി ഹാരി കെയ്ന്‍ മാറി. ഒപ്പം സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്‍പിലെത്താനും കെയ്നിനായി. 29 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളാണ് കെയ്ന്‍ അടിച്ചുകൂട്ടിയത്.
24 ഗോളുകളുമായി മുന്നിലുണ്ടായിരുന്ന എവര്ട്ടന് താരം റൊമേലു ലുകാകുവിനെ പിന്തള്ളിയാണ് കെയ്ന്‍ ലെയ്സ്റ്ററിനെതിരേ നാല് ഗോളുകള്‍ നേടി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."