വയനാട്ടിലും കോള്‍ ഡ്രൈവേഴ്‌സ് സംവിധാനം വരുന്നു
കല്‍പ്പറ്റ: വാഹനം ഉണ്ടായിട്ടും ഡ്രൈവര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി 2009 മുതല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ ഡ്രൈവേഴ്‌സ് സംവിധാനം വയനാട്ടിലും ആരംഭിക്കുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ ദിവസകൂലിക്കും മണിക്കൂര്‍ വ്യവസ്ഥയിലും കിലോമീറ്റര്‍ അടിസ്ഥാനത്തിലും ഡ്രൈവര്‍മാരെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7593812777 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ ഡ്രൈവര്‍മാരെ ലഭിക്കും.
ഓണ്‍ലൈന്‍ വഴിയാണ് പണമിടപാടെന്നും ഇവര്‍ പറഞ്ഞു. വിവാഹം പോലുള്ള വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ ട്രാഫിക് കണ്‍ട്രോളും വാലറ്റ് പാര്‍ക്കിങ് സംവിധാനവും ഉണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കമ്പനി എം.ഡി എം.വി മുജീബ് റഹ്മാന്‍, പി.എം നാസര്‍, കെ. പ്രബീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."