മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന് തുറന്നു കൊടുത്തു
മഞ്ചേരി: ഓവുപാലം പ്രവൃത്തി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ഇന്നലെ മുതല്‍ ഇവുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഒരാഴ്ച്ച മുമ്പാണ് ഓവുപാലം നിര്‍മാണവുമായി ബന്ധപ്പെട്ടു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുതല്‍ മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് വഴിയായിരുന്നു വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. എന്നാല്‍ ജങ്ഷനില്‍ സിഗ്നല്‍ പുനസ്ഥാപിച്ചിട്ടില്ല. ഇത് ഗതാഗതകുരുക്കിനിടയാക്കുന്നുണ്ട്.
അതേസമയം ഹെവി വാഹനങ്ങള്‍ക്കു നഗരത്തില്‍ പ്രവേശിക്കുന്നതിനു പൊലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം തിരക്കു കുറക്കുന്നതിനു സഹായകമായിരിക്കുകയാണ്. നഗരത്തെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മരാമത്ത് പ്രവൃത്തികള്‍ നടന്നുവരികയാണ്.
മലപ്പുറം- മഞ്ചേരി റൂട്ടിലെ എസ്.ബി.ടിക്കു സമീപത്തെ ഓവുപാലം നിര്‍മാണ പ്രവൃത്തികളാണ് ഇനി നടക്കാനുള്ളത്. കൂടുതല്‍ തിരക്കേറിയ ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണം കൂടുതല്‍ ശക്തമാക്കേണ്ടിവരുമെന്നാണ് പൊലിസ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."