ലൈംഗികാതിക്രമം നടത്തിയയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു മാറ്റി
കൊല്ലം: കൊല്ലത്ത് ലൈംഗികാതിക്രമം നടത്തിയയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ഗണേഷാനന്ദ തീര്‍ഥപാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി അറുത്തുമാറ്റിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. 15ാം വയസ്സു മുതല്‍ ഇദ്ദേഹം തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ 25ഉകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്ന സ്വാമി വര്‍ഷങ്ങളായി പീഡനം തുടരുകയായിരുന്നു. നിരന്തര പീഡനം സഹിക്ക വയ്യാതെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം കത്തിയെടുത്ത് ഇയാളുടെ ലൈംഗികാവയവം മുറിച്ചു മാറ്റുകയായിരുന്നു.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമത്തിന് ഹരിക്കെതിരേ പോക്സോ നിയമപ്രകാരം പൊലിസ് കേസ് രജസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."