'തംഹിദ് 2018' സമാപിച്ചു
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ ആതുര സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന സഹചാരി സെന്ററുകളില്‍ നടന്നുവന്ന അദാലത്ത് തംഹിദ് 2018 സമാപിച്ചു.
വിഖായ ദിനമായ 2016 ഒക്ടോബര്‍ രണ്ടിനാണ് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ജില്ലയില്‍ മേപ്പാടി, നെടുമ്പാല, അമ്പലവയല്‍, മീനങ്ങാടി, തെനേരി, മുട്ടില്‍, കമ്പളക്കാട്, അമ്പലച്ചാല്‍, കൂളിവയല്‍, വെങ്ങപ്പളളി, പൊഴുതന, ആറാംമൈല്‍, വൈപ്പടി, പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, വെള്ളമുണ്ട, തരുവണ മീത്തല്‍, കാട്ടിച്ചിറക്കല്‍, പാലമുക്ക്, വാളാട്, അപ്പപ്പാറ, തോല്‍പ്പെട്ടി, കാട്ടിക്കുളം, ബാവലി തുടങ്ങി 24 സഹചാരി റിലീഫ് സെന്ററുകളാണുള്ളത്. വിദ്യാഭ്യാസ സഹായങ്ങള്‍, ചികിത്സാ സഹായങ്ങള്‍ എന്നിവക്ക് പുറമെ രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ കിറ്റുകള്‍, എയര്‍ ബെഡുകള്‍ തുടങ്ങി വിവിധ ചികിത്സാ ഉപകരണങ്ങളുടെ സേവനവും റിലീഫ് സെല്ലുകള്‍ വഴി നല്‍കി വരുന്നുണ്ട്. ജില്ലയിലെ 24 കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനവും, ജനസേവനവും ഉറപ്പാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായാണ് തംഹിദ് സഹചാരി അദാലത്ത് നടപ്പാക്കിയത്.
ഇതോടെ അദാലത്ത് തുടങ്ങി പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ ജില്ലയായി വയനാട്. അദാലത്തിന് റഷീദ് വെങ്ങപ്പള്ളി, ഷാജഹാന്‍ വാഫി, ജലീല്‍ വൈത്തിരി, ശരീഫ് മീനങ്ങാടി നേതൃത്വം നല്‍കി.
അദാലത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വിഖായ സംസ്ഥാന സമിതി പരിശോധിക്കും. തുടര്‍ന്ന് സെന്ററുകള്‍ക്കുള്ള അംഗീകാരം നല്‍കുമെന്ന് വിഖായ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."