HOME
DETAILS
MAL
സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കണം: ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ
backup
July 28 2016 | 00:07 AM
മങ്കട: സര്‍ക്കാര്‍ സ്കൂളുകളില്‍ കാലതാമസം കൂടാതെ പൂര്‍ണമായും അധ്യാപകരെ നിയമിക്കണമെന്നു ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പല സ്കൂളുകളിലും ആവശ്യത്തിനു അധ്യാപകരില്ലാത്ത സ്ഥിതിയാണുള്ളത്. സ്കൂള്‍ തുറന്നു രണ്ടു മാസം പൂര്‍ത്തിയാകുമ്പോഴും അധ്യാപക നിയമനം വേണ്ട രീതിയില്‍ നടന്നിട്ടില്ല. ഇതു സ്കൂളുകളുടെ പ്രവര്‍ത്തനത്തെയും കുട്ടികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ കാല താമസം കൂടാതെ അധ്യാപകരെ നിയമിച്ചു പാഠ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നു ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."