ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: റോഡുകള്‍ ഇന്ന് തുറക്കുമെന്ന് മുഖ്യമന്ത്രി
വിഷ്ണുപ്രയാഗ്: ഉത്തരാഖണ്ഡിലുണ്ടായ ശക്തമായ മണ്ണിടിച്ചില്‍ മൂലം അടച്ച ദേശീയപാതകള്‍ ഇന്ന് തുറക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് രാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തീര്‍ഥാടനകേന്ദ്രങ്ങള്‍ ബദ്രീനഥിലേക്കും ഋശികേഷിലേക്കും ഉള്ള ദേശീയ പാതയില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായത്. ഇതിനെ തുടര്‍ന്ന് സുരക്ഷാര്‍ഥം ദേശീയപാത താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.
ഇന്നലെ വൈകീട്ടാണ് മണ്ണിടിച്ചിലുണ്ടായത്. ചമോലി ജില്ലയിലെ ഹതിപഹര്‍ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. പാതകള്‍ അടച്ചതോടെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.
താല്‍ക്കാലികമായി അടച്ചിരിക്കുന്ന പാതകള്‍ ഇന്ന് തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാതകളിലെ തടസ്സങ്ങളെല്ലാം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) നീക്കുന്ന പ്രവര്‍ത്തിയിലാണ്. ഈ ജോലി തീരുന്നതോടെ പാതകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിലുണ്ടായെങ്കിലും ആരും അപകടത്തില്‍പ്പെട്ടതായോ മറ്റു വാര്‍ത്തകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചില്‍ മൂലം തീര്‍ഥാടനസ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."