കെ.പി അച്യുതന് നാടിന്റെ അന്ത്യാഞ്ജലി
ഇരിക്കൂര്‍: കൊളപ്പ, പട്ടാന്നൂര്‍, കൂടാളി, മട്ടന്നൂര്‍ മേഖലയിലെ രാഷ്ട്രിയ, വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ജീവകാരുണ്യ, സഹകാരി മേഖലയിലെ നിറ സാന്നിധ്യമായിരുന്ന കൊളപ്പയിലെ കെ.പി അച്ചുതന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
കൂടാളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം പട്ടാന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുട്ടന്നൂര്‍ ദേശമിത്രം യു.പി സ്‌ക്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി, അധ്യാപക സംഘടന നേതാവ്, കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെ.പി അച്ചുതന്റെ നിര്യാണ വാര്‍ത്തയറിഞ്ഞ് കൊളപ്പയിലേക്ക് ജനം ഒഴുകിയെത്തി.
ഇന്നലെ രാവിലെ പത്ത് വരെ കൊളപ്പ ടൗണിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പഞ്ചായത്തിലെ പൊതു ശ്മാശാനമായ നാലു പെരിയയില്‍ സംസ്‌കരിച്ചു. മൃതദേഹത്തില്‍ മന്ത്രി ഇ.പി ജയരാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ജനതാദള്‍ ദേശീയ സമിതി മെമ്പര്‍ പി.പി ദിവാകരന്‍, മുന്‍ എം.എല്‍.എ കെ.കെ നാരായണന്‍, അഗ്രോ ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍, റബ്‌കോ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ് മമ്പര്‍ ശിവദാസന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി റോസ, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യാമള,
ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മോഹനന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫല്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. പത്മനാഭന്‍, വിവിധ പാര്‍ട്ടി നേതാക്കളായ എം. സുരേന്ദ്രന്‍, വത്സന്‍ പാനോളി, പി.വി ഗോപിനാഥ്, ബിജു കണ്ടക്കൈ, ബിനോയ് കുര്യന്‍, എം.വി ചന്ദ്രബാബു, കെ. ശ്രീധരന്‍, എം.വി.സരള, കെ.നാണു ,ഹരി മാസ്റ്റര്‍, മടവൂര്‍ അബ്ദുല്‍ ഖാദര്‍, കുന്നത്ത് മേമി ഹാജി, വി.അബ്ദുല്‍ ഖാദര്‍ ,വത്സന്‍ തില്ലങ്കേരി, പടിയൂര്‍ ദാമോദരന്‍, ഇ.പി.ആര്‍ വേശാല, കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി, കീത്തടത്ത് മുസ്തഫ,അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."