മാണി കോണ്‍ഗ്രസ്സില്‍ നിന്നും പോയത് വിഴുപ്പ് ഭാണ്ഡം പോയത് പോലെ: ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിയെ സംരക്ഷിച്ച നിലപാടാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍,് മാണി യു.ഡി.എഫിനെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കോണ്‍ഗ്രസ്സിന് ഏറ്റവും അധികം തലവേദനയുണ്ടാക്കിയ പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ മാണി പോയത് വിഴുപ്പ് ഭാണ്ഡം ഒഴിഞ്ഞുപോയത് പോലെയുള്ള ആശ്വാസമാണ് കോണ്‍ഗ്രസ്സിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അരെങ്കിലും മാണിയെ കോണ്‍ഗ്രസ്സിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുമെന്നും പോയവരെ തിരികെ വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."