കുല്ഭൂഷണ് ജാദവ് അജ്മല്‍ കസബിനേക്കാള്‍ വലിയ ഭീകരന്: പര്‍വേസ് മുഷറഫ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനേക്കാള്‍ വലിയ ഭീകരനാണ് കുല്ഭൂഷണ് ജാദവെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. രാജ്യാന്തര കോടതിയില്‍ പാകിസ്താനു കനത്ത തിരിച്ചടി കിട്ടിയ സാഹചര്യത്തിലാണ് മുഷറഫിന്റെ പ്രതികരണം.
164 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക് ഭീകരനാണ് അജ്മല്‍ കസബ്. മുംബൈ ആക്രമണത്തില്‍ ചതുരംഗത്തിലെ വെറുമൊരു കാലാള്‍ മാത്രമായിരുന്നു കസബ്. എന്നാല്‍ ഭീകരവാദത്തിലൂടെ ആളുകളെ കൊല്ലിക്കാനാണ് ജാദവ് ശ്രമിച്ചതെന്നും പര്‍വേസ് ആരോപിച്ചു.
ചാരപ്രവര്‍ത്തനം ആരോപിച്ചു ഇന്ത്യന്‍ പൗരനും മുന്‍ നാവിക ഉദ്യോഗസ്ഥനുമായ കുല്ഭൂഷണ് ജാദവിനു പാകിസ്താന് കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും റോണി എബ്രഹാം അധ്യക്ഷനായ പതിനൊന്നംഗ ബെഞ്ച് പാകിസ്താന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ, കുല്ഭൂഷണ് ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ടു പാകിസ്താന് ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."