ലോക്സഭ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണണം: മൗലവി
പാനൂര്‍: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൗരവമായി കാണണമെന്നും രാജ്യത്തിന്റെ എല്ലാ നന്മകളും വിപാടനം ചെയ്ത് മുന്നോട്ടു പോകുകയാണ് മോദി സര്‍ക്കാറെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി.
മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലംസ്പഷ്യല് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരെഞ്ഞെടുപ്പില്‍ മതേതര മുന്നണികളുടെ കൂട്ടായ്മയാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതെന്നും മൗലവി പറഞ്ഞു. പി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ഫണ്ട് സമാഹരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനം കെ.പി കാദുവില് നിന്ന് പൊട്ടങ്കണ്ടി അബ്ദുല്ല ഏറ്റുവാങ്ങി നിര്‍വഹിച്ചു. മുഹമ്മദ് കാട്ടൂര്‍ അധ്യക്ഷനായി. ടി.പി.വി കാസിം, എന്‍.എ അബൂബക്കര്‍, കെ.ടി സഅദുല്ല, അന്‍സാരി തില്ലങ്കേരി, ടി. ഖാലിദ്, വി. നാസര്‍, എന്‍.എ കരീം, ഇ.എ നാസര്‍, പി.കെ ഷാഹുല്‍, കെ.വി റംല, ടി.കെ ഹനീഫ്, റഫീഖ് പാട്യം, ടി. മഹറൂഫ്, കെ.സി കുഞ്ഞബ്ദുല്ല ഹാജി, നൗഷാദ് അണിയാരം, ഹംസ മാണിക്കോത്ത്, പി.പി ഫഹദ്, റഫീഖ് ബുസ്ത്താന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."