മെട്രോ റെയില്‍ ഉദ്ഘാടനം: പ്രധാനമന്ത്രിയുടെ തിയ്യതിക്കായി കാത്തിരിക്കുകയാണ് - മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെട്രോ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയും കൂടി അഭിമാനമാണ്. അത് ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹത്തിന് കഴിയില്ലെന്ന് അറിയിച്ചാല്‍ മാത്രമേ മറ്റു വഴികള്‍ ആലോചിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ സൗകര്യപ്രദമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോയുടെ ഉദ്ഘാടനത്തിനായി ഏപ്രില്‍ മാസത്തില്‍ തന്നെ പ്രധാനമന്ത്രിയുടെ സമയം തേടി കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ സമയത്ത് ഉദ്ഘാടനം ആകാമെന്നും മെയ് പകുതിക്ക് ശേഷമായാല്‍ നല്ലതാണെന്നും സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. പല തവണ ഓഫിസുമായി ബന്ധപ്പെട്ടപ്പെട്ടിരുന്നു. എന്നാല്‍, കൃത്യമായ ഒരു തിയ്യതി കേന്ദ്രത്തില്‍ നിന്നും കിട്ടിയിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."