റെയില്‍വേ ശുചിത്വത്തിനു കണ്ണുകെട്ടി ബൈക്കോടിച്ച് ഡെപ്യൂട്ടി മാനേജര്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ കണ്ണുകെട്ടി, മുഖം മറച്ച് ബൈക്കോട്ടം കണ്ട് യാത്രക്കാര്‍ ഒരുനിമിഷം അമ്പരുന്നു. പിന്നീടു ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എം. കൃഷ്ണന്റെ സാഹസ പ്രകടനമായിരുന്നുവെന്നാണു പലര്‍ക്കും മനസിലായത്.
ജീവകാരുണ്യപ്രകടനത്തിനു യാത്രക്കാരെ പലപ്പോഴും മാജിക് കാട്ടി അത്ഭുതപ്പെടുത്തിയുള്ള മാജിക് കൃഷ്ണന്‍ എന്നറിയപ്പെടുന്ന എം. കൃഷ്ണന്റെ ഇന്നലത്തെ ബ്ലൈന്‍ഡ് റൈഡിങ് ശുചിത്വ സന്ദേശത്തിന്റെ കൂടി ഭാഗമായിരുന്നു. സ്‌റ്റേഷനും പരിസരവും ശുചിത്വമായി സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന സന്ദേശം കൂടിയായിരുന്നു സാഹസിക യാത്രയ്ക്കു പിന്നില്‍. സ്വച്ഛ് ഭാരത് കാംപയിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് ആളുകളെ ആകര്‍ഷിക്കുന്നതിനു ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാനേജരുടെ പുതിയ നമ്പര്‍.
റെയില്‍വേയുടെ കീഴിലുള്ള സ്ഥലത്ത് ആദ്യമായാണ് കണ്ണുകെട്ടി ബൈക്കോടിക്കുന്ന പ്രകടനം. റൈഡിങ് കഴിഞ്ഞ് ബൈക്കില്‍ നിന്നിറങ്ങിയ കൃഷ്ണനെ കാണികള്‍ കൈയടിച്ചു സ്വീകരിച്ചു. ബോക്കോട്ടം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷാമിയുടെ സാന്നിധ്യത്തില്‍ പി.കെ ശ്രീമതി എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ശുചീകരണത്തിനു കൃഷ്ണമേനോന്‍ വനിതാകോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും പൊതുപ്രവര്‍ത്തകരുമെല്ലാം പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."