ഡിഫ്തീരിയ: സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നില്ല
കൊണ്ടേണ്ടാട്ടി: ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പെടുക്കാനായി എത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും മരുന്നില്ലാത്തതിനെത്തുടര്ന്നു മടങ്ങി. കൊണ്ടേണ്ടാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ടിഡി വാക്സിന് എടുക്കാനെത്തിയ കുട്ടികളും മുതിര്‍ന്നവരുമാണു മരുന്നില്ലെന്ന കാരണത്താല്‍ അധികൃതര്‍ മടക്കിയത്. 20 പേര്‍ക്കു മാത്രമാണു ടിഡി വാക്സിന് നല്‍കിയത്. ശേഷിക്കുന്നവര്‍ ഏറെ നേരം വരി നിന്നു മടങ്ങുകയായിരുന്നു.
മേഖലയില്‍ ഡിഫ്തീരിയ കൂടുതല്‍ പേര്‍ക്കു പിടിപെട്ടതോടെ പ്രതിരോധ കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണവും ആശുപത്രിയില്‍ വര്‍ധിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ നിര്‍ദേശത്തിലാണു കുത്തിവെപ്പു നടപടികള്‍ നടക്കുന്നത്. എല്ലാ ബുധനാഴ്ചകളിലുമാണു ടി.ഡി വാക്സിന് നല്‍കുന്നത്. എന്നാല്‍ മുതിര്‍ന്നവരും വാക്സിനെടുക്കണമെന്ന നിര്‍ദേശം വന്നതോടെ ആശുപത്രിയില്‍ കുത്തിവെപ്പിനെത്തുന്നവര്‍ നിരവധിയാണ്. പിഞ്ചുകുഞ്ഞുങ്ങള്ക്കുളള പള്‍സ് പോളിയോ നല്കുന്ന ദിനമായ ബുധനാഴ്ച തന്നെയാണു ടി.ഡി വാക്സിന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."